Latest News :
Home » » ആര്‍.എസ്.സി അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച

ആര്‍.എസ്.സി അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 12 October 2016 | 18:11

അല്‍ ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച (14-10-16) ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 8 മണിക്ക് സമാപിക്കും. അല്‍ ഐന്‍ സോണിലെ നാല് സെക്ടറുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ ഒന്നാം സ്ഥാനം നേടിയ ഇരുനൂറ്റി അമ്പതോളം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ നാല് വിഭാഗങ്ങളിലായി മത്സരിക്കും.

സോണ്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ ഈ മാസം 8 നു അല്‍ഐനില്‍ വഫ സ്‌ക്വയറില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും. എട്ടാമത് നാഷണല്‍ സാഹിത്യോത്സവിന് ഈ വര്‍ഷം ആതിഥ്യമരുളുന്നത് അല്‍ഐന്‍ ആണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved