Latest News :
Home » » ആര്‍.എസ്.സി അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു

ആര്‍.എസ്.സി അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Monday, 17 October 2016 | 21:36




അല്‍ ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടി സോണ്‍ ചെയര്‍മാന്‍ അബ്ദുസ്സലാം സഖാഫിയുടെ അധ്യക്ഷതയില്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ ടി.എന്‍ പുരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അല്‍ ഐന്‍ സോണിലെ നാല് സെക്ടറുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ ഒന്നാം സ്ഥാനം നേടിയ ഇരുനൂറ്റി അമ്പതോളം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ നാല് വിഭാഗങ്ങളിലായി മാറ്റുരച്ചു.

240 പോയിന്റുകള്‍ നേടി സനാഇയ്യ സെക്ടര്‍ സാഹിത്യോത്സവില്‍ ജേതാക്കളായി. ടൌണ്‍, കുവൈത്താത്ത് സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കുവൈത്താത്തിലെ മുഹമ്മദ് ഹാഷിര്‍ കലാപ്രതിഭയായി. സമാപന സംഗമം ഐ എസ് സി ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സഖാഫി അധ്യക്ഷത വഹിച്ചു. നാഷണല്‍ സംഘടനാ കണ്‍വീനര്‍ സകരിയ ഇര്‍ഫാനി സന്ദേശ പ്രഭാഷണം നടത്തി. വി.സി അബ്ദുല്ല സഅദി ജേതാക്കളെ പ്രഖ്യാപിച്ചു. അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍ കലാപ്രതിഭ പുരസ്‌കാരം സമ്മാനിച്ചു. പി.പി.എ കുട്ടി ദാരിമി സമാപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. വി.പി.എം ഷാഫി ഹാജി, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, ഉസ്മാന്‍ മുസ്‌ലിയാര്‍ ടി.എന്‍ പുരം എന്നിവര്‍ ട്രോഫി വിതരണം ചെയ്തു. ഹമീദ് സഖാഫി പുല്ലാര, ഇഖ്ബാല്‍ താമരശ്ശേരി ആശംസ പ്രസംഗം നടത്തി.
സോണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ഈ മാസം 28 നു അല്‍ഐനില്‍ വഫ സ്‌ക്വയറില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും. എട്ടാമത് നാഷണല്‍ സാഹിത്യോത്സവിന് അല്‍ ഐനാണ് ഈ വര്‍ഷം ആതിഥ്യമരുളുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved