Latest News :
Home » » ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് : സ്റ്റുഡന്റ്‌സ് ഷീറ്റ് വിതരണം ആരംഭിച്ചു.

ആര്‍ എസ് സി നാഷണല്‍ സാഹിത്യോത്സവ് : സ്റ്റുഡന്റ്‌സ് ഷീറ്റ് വിതരണം ആരംഭിച്ചു.

Written By Muhimmath News on Wednesday, 19 October 2016 | 10:46

അല്‍ ഐന്‍: ഈ മാസം 28 നു അല്‍ഐന്‍ വഫ സ്‌ക്വയറില്‍ നടക്കുന്ന ആര്‍.എസ് സി എട്ടാമത് യു എ ഇ നാഷണല്‍ സാഹിത്യോത്സവിനോടനുബന്ധിച്ചു പുറത്തിറക്കിയ സ്റ്റുഡന്റ്‌സ് ആക്ടിവിറ്റി ഷീറ്റ് വിതരണം ആരംഭിച്ചു. രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും ഷീറ്റുകള്‍ വിതരണം ചെയ്യും. പൂരിപ്പിച്ച ഷീറ്റുകള്‍ ഈ മാസം 23 നകം തിരിച്ചു ലഭിക്കണം. വിജയികളാവുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 28 നു നടക്കുന്ന സാഹിത്യോത്സവ് നഗരിയില്‍ വെച്ചു ലാപ്‌ടോപ്പ് , സ്മാര്‍ട്ട് വാച്ചുകള്‍ ,സ്‌കൂള്‍ ബാഗുകള്‍ തുടങ്ങി ഇരുനൂറോളം സമ്മാനങ്ങള്‍  വിതരണം ചെയ്യും.
          
 സ്റ്റുഡന്റ്‌സ് ഷീറ്റ് ദേശീയ തല വിതരണോത്ഘാടനം അബുദാബിയില്‍ വെച്ച് അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ് മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ വി.ആര്‍ അനില്‍ കുമാര്‍ നിര്‍വഹിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി, ആര്‍.എസ് സി നാഷണല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി, ഉസ്മാന്‍ സഖാഫി തിരുവത്ര, അഹല്യ റിലേഷന്‍ഷിപ് മാനേജര്‍ ഉമേഷ് ചന്ദ്രന്‍, മുനീര്‍ പാണ്ഡ്യാല തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved