Latest News :
Home » » ആര്‍.എസ്.സി മജ്മ യൂണിറ്റ് സാഹിത്യോത്സവ് നടത്തി

ആര്‍.എസ്.സി മജ്മ യൂണിറ്റ് സാഹിത്യോത്സവ് നടത്തി

Written By Muhimmath News on Sunday, 2 October 2016 | 10:34



മജ്മ: സൗദി അറേബ്യ രിസാല സ്റ്റഡി സര്‍ക്കിള്‍ മജ്മ യൂണിറ്റ് സാഹിത്യോത്സവ് കലാലയം സ്‌ക്വയര്‍ ഐ.സി.എഫ് സെന്‍ട്രല്‍ കമിറ്റി ഹാളില്‍ നടന്നു. അഷ്‌റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. ഉബൈദ് സഅദി ജാല്‍സൂര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് കണ്‍വീനര്‍ അബ്ബാസ് ഉളുവാര്‍ സ്വാഗതം പറഞ്ഞു.

ഷരീഫ് ഹാജി പറപ്പൂര്‍, സുലൈമാന്‍ ഹാജി, അബ്ദുല്ല മുസലിയാര്‍ നെല്ലികുത്ത്, അബ്ദുല്‍ അസീസ്, അസ്‌ലം, റഫീഖ്, മജീദ് , റസ്സാഖ്, അസീബ്, മൂസ സഖാഫി, ഫാറൂഖ്, അബ്ദുല്‍ ഖാദര്‍ കുട്ടശ്ശേരി എന്നിവര്‍ ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് മത്സരപരിപാടികള്‍ നടന്നു.

സമാപന പരിപാടി നൗഷാദ് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ശിഹാബ് അധ്യക്ഷത വഹിച്ചു. നിസാം ഖയൂം കണൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved