Latest News :
Home » , » ആര്‍എസ് സി മക്ക സോണ്‍ സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

ആര്‍എസ് സി മക്ക സോണ്‍ സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

Written By Muhimmath News on Wednesday, 12 October 2016 | 12:13

മക്ക: പ്രവാസ വിദ്യാര്‍ഥികളിലും യുവാക്കളിലും കല സാഹിതീയ ജീവിതങ്ങളുടെ ഇസ്ലാമിക മാനം രുപപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ആര്‍എസ് സി മക്ക സോണ്‍ ഒക്ടോബര്‍ 28ന് (വെള്ളി) നടത്തുന്ന സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 

ടി.എസ്.ബദറുദ്ദീന്‍ തങ്ങള്‍ (രക്ഷാധികാരി), കാസിം ഹാജി പേരാമ്പ്ര (ചെയര്‍മാന്‍), ബഷീര്‍ ഹാജി നിലമ്പൂര്‍, ഹുസൈന്‍ ഹാജി കൊടിഞ്ഞി, ജലീല്‍ മാസ്റ്റര്‍ വടകര (വൈസ് ചെയര്‍മാന്‍), മുഹമ്മദലി വലിയോറ (ജനറല്‍ കണ്‍വീനര്‍), അബ്ദുറഹിമാന്‍ സഖാഫി ചെമ്പ്രശേരി, ലത്തീഫ് ഹാജി, അഷ്‌റഫ് പേങ്ങാട് (കണ്‍വീനര്‍മാര്‍), റഷീദ് വേങ്ങര, സിദ്ധീഖ് ഹാജി കാന്തപുരം അലി മാക്കൂല്‍ പീടിക, സലാം ചാപ്പിനശേരി (ഫുഡ്), നൗഷാദ് പട്ടാമ്പി (മീഡിയ), ഇസ്ഹാഖ് ഫറോക്ക്, ജലീല്‍ മലയമ്മ (പ്രചാരണം), മുഹമ്മദ് ഹനീഫ് അമാനി,ബഷീര്‍ മുസ്ലിയാര്‍ അടിവാരം,മുനീര്‍ ഹാജി (ഫൈനാന്‍സ്) ഉസ്മാന്‍ കുറുകത്താണി,നൗഫല്‍ കൊളപ്പുറം, എന്‍ജി.ഫൈസല്‍ (െ്രെപസ് ആന്‍ഡ് അവാര്‍ഡ്), മുസമ്മില്‍, മുസ്തഫ ,ഗഫൂര്‍ (സ്‌റ്റേജ് ആന്‍ഡ് സൗണ്ട്), സിറാജ്, സൈഫുദ്ദീന്‍ ,ലത്തീഫ് (ട്രാന്‍സ്‌പോര്‍ട്ട്) എന്നിവരെ യോഗം തെരഞ്ഞെടുത്തു 

സൈദലവി സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സല്‍മാന്‍ വെങ്ങളം, ശിഹാബുദ്ധീന്‍ കുറുകത്താണി, ഷാഫി ബാഖവി, മുസ്തഫ കാളോത്ത് എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം ആറു മുതല്‍ ഷിഫാ അല്‍ബറക ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. യൂണിറ്റ്, സെക്ടര്‍ തലത്തില്‍ നിന്ന് വിജയിച്ച 150 ഓളം മത്സരാര്‍ഥികള്‍ 45 ഇനങ്ങളിലായി മാറ്റുരക്കും. നാല് വേദികളിലായി മാപ്പിളപ്പാട്ട്, അറബി ഗാനം, മദ്ഹ് ഗാനം, പ്രസംഗം മലയാളം, പ്രസംഗം ഇംഗ്ലീഷ്, സംഘ ഗാനം, കവിതാ രചന, കവിത രചന, ദഫ് മട്ട്, ഖാവാലി തുടങ്ങിയ ഇനങ്ങളില്‍ മാറ്റുരയ്ക്കും. നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് കിഡ്‌സ് പ്രോഗ്രാം അരങ്ങേറും. വനിതകള്‍ക്കായി മലയാളം പ്രബന്ധം, ഇംഗ്ലീഷ് പ്രബന്ധ രചന, കവിത, കഥാ രചന, ചിത്ര രചന തുടങ്ങിയ മത്സരങ്ങള്‍ നടക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved