Latest News :
Home » , » ആര്‍ എസ് സി അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് ഇന്ന്

ആര്‍ എസ് സി അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് ഇന്ന്

Written By Muhimmath News on Friday, 14 October 2016 | 10:25

അല്‍ ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഐന്‍ സോണ്‍ സാഹിത്യോത്സവ് ഇന്ന് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടക്കും. രാവിലെ 8 മണിക്ക് ആരംഭിച്ചു രാത്രി 8 മണിക്ക് സമാപിക്കും.

 പരിപാടിയോടനുബന്ധിച്ചു അല്‍ ഐന്‍ സോണിലെ നാല് സെക്ടറുകളില്‍ നടന്ന സാഹിത്യോത്സവുകളില്‍ ഒന്നാം സ്ഥാനം നേടിയ ഇരുനൂറ്റി അമ്പതോളം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ നാല് വിഭാഗങ്ങളിലായി മത്സരിക്കും.
    സോണ്‍ ചെയര്‍മാന്‍ അബ്ദുസ്സലാം സഖാഫിയുടെ അധ്യക്ഷതയില്‍ ഉസ്മാന്‍ മുസ്‌ലിയാര്‍ ടി.എന്‍ പുരം ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ മത്സര ഇനങ്ങള്‍ നടക്കും. രാത്രി 7 നു നടക്കുന്ന സമാപന സെഷന്‍ റാസല്‍ മുഹമ്മദ് സാലി ഉത്ഘാടനം ചെയ്യും. ഹമീദ് സഖാഫി പുല്ലാര സന്ദേശപ്രഭാഷണം നടത്തും. മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

 സോണ്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ ഈ മാസം 28 നു അല്‍ഐനില്‍ വഫ സ്‌ക്വയറില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും. എട്ടാമത് നാഷണല്‍ സാഹിത്യോത്സവിന് അല്‍ ഐനാണ് ഈ വര്‍ഷം ആതിഥ്യമരുളുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved