Latest News :
Home » » ആര്‍.എസ്.സി സലാല സോണ്‍ സാഹിത്യോത്സവ് സമാപിച്ചു

ആര്‍.എസ്.സി സലാല സോണ്‍ സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Sunday, 9 October 2016 | 12:02



സലാല: രിസാല സ്റ്റഡി സര്‍ക്കിള്‍ സലാല സോണ്‍ സാഹിത്യോത്സവ് വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. സലാലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളും യുവാക്കളും കലാസാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്തു. ഡോ നിസ്താര്‍ ഉദ്ഘാടനം ചെയ്തു. നാസറുദ്ദീന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഖാരിഅ് സഈദ് അഹ്മദ് അല്‍ ഉസ്മാനി ഖിറാഅത്ത് നടത്തി.

വിനയകുമാര്‍ (കൈരളി സലാല), അഹ്മദ് സഖാഫി, അശ്‌റഫ് ബാഖവി, നൗഫല്‍ കൂരാച്ചുണ്ട് സംസാരിച്ചു. സുലൈമാന്‍ സഅദി അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി സലാല ടൗണ്‍ യൂനിറ്റ് ജേതാക്കളായി. ഔഖദ് യൂനിറ്റ് രണ്ടാം സ്ഥാനം നേടി. നാലു യൂനിറ്റുകളെ പ്രതിനിധീകരിച്ച് പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരാര്‍ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചത്. മുഹമ്മദ് ഹനീഫ് (പ്രൈമറി), യാസീന്‍ (ജൂനിയര്‍), അബ്‌റാര്‍ (സെക്കന്ററി), അഹ് മദ് ബിന്‍ ഹംസ (സീനിയര്‍) കലാപ്രതിഭകളായി. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ബുര്‍ദ ആലാപനവും, ഖവാലിയും നടന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved