Latest News :
Home » » പ്രവാസി ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധം -എം ബി രാജേഷ് എം പി

പ്രവാസി ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധം -എം ബി രാജേഷ് എം പി

Written By Muhimmath News on Saturday, 15 October 2016 | 10:46

ഷാര്‍ജ: പ്രവാസി ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു എം ബി രാജേഷ് എം പി അഭിപ്രായപ്പെട്ടു .  പ്രവാസികളുടെ വിത്യസ്ത പ്രശ്‌നങ്ങളോടുള്ള സമീപനങ്ങളില്‍ മുന്‍ സര്‍ക്കാരുകളില്‍  നിന്ന് വ്യത്യസ്തമായി തികച്ചും അനുകൂലമായ നിലപാട് ആയിരിക്കും നിലവിലെ ഇടതു പക്ഷ സര്‍ക്കാരിനാറിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 

രിസാല സ്റ്റഡി സര്‍ക്കിള്‍ ഷാര്‍ജ സോണ്‍ സാഹിത്യോത്സവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം പി എന്ന നിലയില്‍ ഇതിനകം നിരന്തരം ഈ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. വിമാന ടിക്കറ്റ് വില നിശ്ചയിക്കുന്നത് കമ്പോള ശക്തിയില്‍ നിന്ന് മാറ്റി ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രവാസികളായി എന്നതിന്റെ പേരില്‍ മാത്രം കുറഞ്ഞ വരുമാനക്കാരെ ദാരിദ്ര്യ രേഖക്ക് മുകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ചുള്ള നിവേദനം ഐ സി എഫ് ഷാര്‍ജ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖ്ആഫി നല്‍കി. ആര്‍ എസ് സി ഷാര്‍ജ സോണ്‍ ചെയര്‍മാന്‍ ബദ്‌റുദ്ധീന്‍ സഖ്ആഫി ഉപായാരം നല്‍കി. ശുഐബ് നഈമി സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved