Latest News :
Home » » സാന്ത്വനം പൂച്ചക്കാട് റേഷന്‍ പദ്ധതിയും ചികിത്സാനിധി ഉല്‍ഘാടനവും ബുധനാഴ്ച

സാന്ത്വനം പൂച്ചക്കാട് റേഷന്‍ പദ്ധതിയും ചികിത്സാനിധി ഉല്‍ഘാടനവും ബുധനാഴ്ച

Written By Muhimmath News on Tuesday, 11 October 2016 | 20:45

പളളിക്കര: എസ്.വൈ.എസ് സാന്ത്വനം പൂച്ചക്കാടിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ പദ്ധതിയും ചികില്‍സാ നിധി ഉല്‍ഘാടനവും വിഷന്‍ 2020 പദ്ധതി പ്രഖ്യാപനവും ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പൂച്ചക്കാട് നടക്കും.

സയ്യിദ് ശിഹാബുദ്ധിന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അമാനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സാന്ത്വനം ജി സി സി ഉപദേശക സമിതി ചെയര്‍മാന്‍ ബി.കെ.മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്യും.

ഹംസ മിസ്ബാഹി ഓട്ടപ്പടവ് വിഷന്‍ 2020 പ്രഖ്യാപനം നടത്തും. പളളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം അബ്ദുല്‍ ലത്തീഫ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി, സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, ജനറല്‍ സെക്രട്ടറി ശാനവാസ് മദനി, സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ബി.എം.എ.മജീദ് മൗവ്വല്‍, കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി അലി പൂച്ചക്കാട്, പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് മാളികയില്‍ മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തരക്കാരി, കേരള മുസ്‌ലിം ജമാഅത്ത് പൂച്ചക്കാട് യൂണിറ്റ് പ്രസിഡണ്ട് കെ.പി മുഹമ്മദ്, എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ മില്ല്, സെക്രട്ടറി നിയാസ് പൂച്ചക്കാട്, മുസ്‌ലിം ലീഗ് നേതാവ് മാഹിന്‍ പൂച്ചക്കാട്, കെ എം സി സി സ്‌റ്റേറ്റ് സെക്രട്ടറി ശാഫി ആലക്കോട്, ഐഎന്‍എല്‍ നേതാവ് കപ്പണ മുഹമ്മദ് കുഞ്ഞി, സി.പി.എം നേതാവ് കെ.വി.കരുണാകരന്‍, കോണ്‍ഗ്രസ്സ് നേതാവ് സുകുമാരന്‍ പൂച്ചക്കാട്, കേരള പ്രവാസി സംഘം നേതാവ്.പി.കെ.കുഞ്ഞബ്ദുല്ല പൂച്ചക്കാട്, സാന്ത്വനം അബൂദാബി ജിസിസി കോഡിനേറ്റര്‍ അബ്ദുല്‍ മജിദ് കെ.എം, സാന്ത്വനം ജിസിസി ഫുജൈറ കോഡിനേറ്റര്‍ ബദറുദ്ധീന്‍ ടി എം, സാന്ത്വനം ജിസിസി സെക്രട്ടറി ശരിഫ് വടക്കന്‍, കുഞ്ഞബ്ദുല്ല വടക്കന്‍, മദര്‍ ഇന്ത്യ കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഹാഫിസ് ഷമ്മാസ് അഹമ്മദ് ഖിറാഅത്ത് അവതരിപ്പിക്കും. സാന്ത്വനം ദുബൈ ജിസിസി കോഡിനേറ്റര്‍ അബ്ദുല്‍ റഹിം സ്വാഗതവും സാന്ത്വനം ജിസിസി വൈസ് പ്രസിഡണ്ട് മുനീര്‍ അബ്ബാസ് നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved