Latest News :
Home » » സൗഹൃദത്തിന്റെ വടക്കന്‍പെരുമ; മാനവിക കൂട്ടായ്മ ഈ മാസം 20 ന്

സൗഹൃദത്തിന്റെ വടക്കന്‍പെരുമ; മാനവിക കൂട്ടായ്മ ഈ മാസം 20 ന്

Written By Muhimmath News on Wednesday, 12 October 2016 | 18:06

മുള്ളേരിയ: സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 5 ന് കാസറഗോഡ് നടക്കുന്ന മാനവിക സംഗമത്തിന്റെ ഭാഗമായി എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി ഈ മാസം 20ന് വ്യാഴം വൈകുന്നേരം 4 മണിക്ക് ഗാളിമുഖ ടൗണില്‍ മാനവിക കൂട്ടായ്മ സംഘടിപ്പിക്കും.

സമൂഹത്തിന്റെ വിവിധ മേഖലയിലുളള പ്രമുഖര്‍ മാനവീക കൂട്ടായ്മയില്‍ സംഗമിക്കും. വിഷയ സംബന്ധമായ ചര്‍ച്ചക്ക് ചേര്‍ന്ന യോഗത്തില്‍ സെക്ടര്‍ ഉപാദ്ധ്യക്ഷന്‍ ജാഫര്‍ റഹ്മത്ത് നഗറിന്റെ അദ്ധ്യക്ഷതയില്‍ ബദിയഡുക ഡിവിഷന്‍ ജന.സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഹാഫിള് സജജാദ് ആദൂര്‍ പള്ളം, ജുനൈദ് ഗാളിമുഖ സംസാരിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി സ്വഫ് വാന്‍ ഹിമമി സഖാഫി സ്വഗതം പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved