Latest News :
Home » , » സഊദി രാജകുമാരനെ കൊലപാതക കേസില്‍ വധശിക്ഷക്ക് വിധേയമാക്കി

സഊദി രാജകുമാരനെ കൊലപാതക കേസില്‍ വധശിക്ഷക്ക് വിധേയമാക്കി

Written By Muhimmath News on Wednesday, 19 October 2016 | 12:42

റിയാദ്: സഊദിയില്‍ കൊലപാതക കേസില്‍ രാജകുമാരനെ വധശിക്ഷക്ക് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊലപാതക കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിന്‍സ് തുര്‍ക്കി ബിന്‍ സഊദ് ബിന്‍ തുര്‍കി ബിന്‍ സഊദ് അല്‍ കബീറിന്റെ വധശിക്ഷ ചൊവ്വാഴ്ച രാവിലെ റിയാദില്‍ നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സ്വദേശി പൗരനായ ആദില്‍ ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ കരീം അല്‍ മുഹൈമി എന്നയാളെ തര്‍ക്കത്തിനിടയില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ബഹളത്തിനിടയില്‍ ആദിലിനു നേരെ അമീര്‍ തുര്‍ക്കി വെടിയുതിര്‍ത്തത് മരണത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിയുടെ കുറ്റകൃത്യം തെളിയുകയും പോലീസ് പിടിയില്‍ ആകുകയും ചെയ്തു. ഹൈക്കോടതി പ്രതിക്രിയയായി വിധിച്ച വധ ശിക്ഷ പിന്നീട് സുപ്രീം കോടതിയും അപ്പീല്‍ കോടതിയും അംഗീകരിച്ചതിനെ തുടര്‍ന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇസ്‌ലാമിക വിധി നടപ്പിലാക്കാന്‍ അനുവാദം നല്‍കി.

നീതിയും സമാധാനവും നടപ്പാക്കാന്‍ സഊദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ എത്ര ഉന്നതരായാലും വിധി നടപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല എന്ന സര്‍ക്കാര്‍ നിലപാടു രാജ്യ നിവാസികള്‍ക്ക് വ്യക്തമാക്കി കൊടുക്കാന്‍ വിധി സഹായകമാകുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved