Latest News :
Home » » ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്

ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14 ന്

Written By Muhimmath News on Monday, 10 October 2016 | 16:55

ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍( ആര്‍.എസ്.സി)ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് 2016 ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഷാര്‍ജ ബ്രിട്ടീഷ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. രാവിലെ 8 മണി മുതല്‍ നടക്കുന്ന കലാ സാഹിത്യ മത്സരങ്ങളില്‍ 45 ഇനങ്ങളിലായി 6 സെക്ടറുകളില്‍ നിന്നും നാന്നൂറോളം കലാപ്രതിഭകള്‍ മാറ്റുരക്കും. വൈകീട്ട് നാലു മണിക്ക് തനത് കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ 'ഇശല്‍ മെഹ്ഫില്‍' അരങ്ങേറും.

മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് പ്രശ്‌നോത്തരിയിലൂടെ വിവിധ സമ്മാനങ്ങള്‍ നല്‍കും. ഫാമിലിക്ക് പ്രത്യേക സൗകര്യം, കുട്ടികള്‍ക്ക് പ്ലേ ഗ്രൌണ്ട് എന്നിവ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 7:30 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved