Latest News :
Home » » കോട്ടക്കുന്നില്‍ സൗഹൃദ ചായ ഞായറാഴ്ച

കോട്ടക്കുന്നില്‍ സൗഹൃദ ചായ ഞായറാഴ്ച

Written By Muhimmath News on Friday, 7 October 2016 | 18:19

മൊഗ്രാല്‍ പുത്തൂര്‍: നാം ഒന്നിക്കുക നാടിനെ നിര്‍മ്മിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സൗഹൃദ കാല ക്യാമ്പയിനിന്റെ ഭാഗമായി കോട്ടക്കുന്ന് യൂണിറ്റ് സംഘടിപ്പിക്കുന്ന സൗഹൃദ ചായ ഞായറാഴ്ച 4 മണിക്ക് മഠത്തില്‍ നടക്കും.

പഴയ കാല ചായ മക്കാനിയില്‍ ജാതി മത അതിരുകള്‍ക്കതീതമായി ഒന്നിച്ചിരുന്ന് സൗഹൃദ സംഭാഷണങ്ങളെ അനുസ്മരിപ്പിക്കും വിധം ചായ ക്കട സ്ഥാപിച്ചാണ് സൗഹൃദ ചായ സംഘടിപ്പിക്കുന്നത്ത്. സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 5 ന് കാസര്‍ഗോഡ് വച്ച് നടക്കുന്ന പ്രചരണ സംഗമം കൂടിയാണ് സൗഹൃദ ചായ.

നാട്ടിലെ എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ട പണ്ഡിതന്മാര്‍, പൂജാരിമാര്‍, കാരണവന്‍മാര്‍, ക്ലബ് നേതാക്കള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സിറാജ് കെ.കെ, ഷഫീഖ് ഡി, ആഷിഖ് കെ.എ, ബിലാല്‍ കെ എ, റിയാസ് ബീ ഢംകുന്ന്, മുഹമ്മദ് തട്ടാര്‍മല, ജാഫര്‍ കെ.കെ, മുതീഉര്‍റഹ്മാന്‍ അഷ്‌റഫ് സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved