Latest News :
Home » , » സൗമ്യവധം: പുനഃപരിശോധന ഹര്‍ജി 11ലേക്ക് മാറ്റി; കട്ജു നേരിട്ട് ഹാജരാകണം

സൗമ്യവധം: പുനഃപരിശോധന ഹര്‍ജി 11ലേക്ക് മാറ്റി; കട്ജു നേരിട്ട് ഹാജരാകണം

Written By Muhimmath News on Monday, 17 October 2016 | 18:01

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കിയ വിധിക്കെതിരെ കേരള സര്‍ക്കാറും സൗമ്യയുടെ മാതാവും നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി നവംബര്‍ 11ലേക്ക് മാറ്റി. കോടതി വിധിയെ വിമര്‍ശിച്ച ജസറ്റിസ് മാര്‍കണ്ഡേയ കട്ജുവിനോട് കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, യുയു ലളിത്, പിസി പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഹര്‍ജികള്‍ പരിഗണിച്ച കോടതി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കും സൗമ്യയുടെ അഭിഭാഷകനും മുന്നോട്ടുവെച്ച വാദങ്ങള്‍ കോടതിയുടെ സംശയം ദുരീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിധിയില്‍ പിഴവുണ്ടെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി ചൂണ്ടിക്കാട്ടിയത്. വിധിയില്‍ എന്ത് പിഴവാണ് ഉള്ളതെന്ന് കട്ജു നേരിട്ട് ഹാജരായി വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു. കട്ജു ഹാജരായി വിവരങ്ങള്‍ നല്‍കിയതിന് ശേഷമായിരിക്കും കേസില്‍ കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

സുപ്രീം കോടതി വിധി വന്നതിന് തൊട്ടടുത്ത ദിവസമാണ് കട്ജു വിധിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിധി പറഞ്ഞ കോടതി ഐപിസിയുടെ 300ാം വകുപ്പ് പരിഗണിച്ചില്ലെന്നായിരുന്നു കട്ജുവിന്റെ വാദം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved