Latest News :
Home » , » സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി

Written By Muhimmath News on Thursday, 6 October 2016 | 11:25

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ടു ഹര്‍ജികളും വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.

ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചതോടെ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. വളരെ സുപ്രധാനമായ കേസില്‍ മാത്രമാണ് കോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാറുള്ളത്. സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റീസുമാരായ യു.യു.ലളിത്, രഞ്ജന്‍ ഗോഗോയ് എന്നിവരുടെ ബെഞ്ചാണ് അംഗീകരിച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved