Latest News :
Home » , » കൊലപാതക രാഷ്ട്രത്തിയത്തിനെതിരെ സൗഹ്യദ കൂട്ടയ്മകള്‍ വളര്‍ന്ന് വരണം: എസ് എസ് എഫ്

കൊലപാതക രാഷ്ട്രത്തിയത്തിനെതിരെ സൗഹ്യദ കൂട്ടയ്മകള്‍ വളര്‍ന്ന് വരണം: എസ് എസ് എഫ്

Written By Muhimmath News on Saturday, 15 October 2016 | 21:09

ആദൂര്‍: വര്‍ധിച്ച് വരുന്ന കൊലപാതക രാഷ്ട്രിയത്തിനും വര്‍ഗ്ഗീയതക്കും എതിരായി സൗഹ്യദ കൂട്ടയ്മകള്‍ വളര്‍ന്ന് വരണമെന്ന് എസ്.എസ്.എഫ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് 'സൗഹൃദ ചായ' സംഗമം അഭിപ്രയപ്പെട്ടു. മതവും രാഷ്ട്രിയവും ജനങ്ങളെ കൊലപാതകത്തിലേക്ക് നയിക്കുന്ന പ്രവണതക്ക് അറുതി വരുതണമെന്നും മുന്‍ഗാമികള്‍ കാണിച്ച സൗഹ്യദത്തിന്റെ തനിമ കാത്ത് സൂക്ഷിക്കണമെന്നും യോഗം കൂട്ടിചേര്‍ത്തു.

എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ എസ് ജെ എം ജില്ല ജനറല്‍ സെക്രട്ടറി ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മുള്ളേരിയ സോണ്‍ സെക്രട്ടറി ജഹ്ഫര്‍ സഅദി പള്ളത്തൂര്‍ വിഷയവതരണം നടത്തി. യൂസുഫ് സഖാഫി ആദുര്‍, ഹനീഫ് തങ്ങള്‍, ഹല്ലാജ സഖാഫി, അബ്ദുല്ല പുളിയടി, ശംസുദ്ധിന്‍ എം എച്ച്, ഹനീഫ് ഇ.പി, സീനന്‍, കുഞ്ഞപ്പു ബാബു, ജനാര്‍ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു ജഹ്ഫര്‍ റഹ്മത്ത് നഗര്‍ സ്വഗതവും ഹിസാമുദ്ധിര്‍ കെ എ നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved