Latest News :
Home » » ആയുധം കൊണ്ടല്ല ആശയം പ്രചരിപ്പിക്കേണ്ടത്; എസ്എസ്എഫ്

ആയുധം കൊണ്ടല്ല ആശയം പ്രചരിപ്പിക്കേണ്ടത്; എസ്എസ്എഫ്

Written By Muhimmath News on Friday, 14 October 2016 | 17:38

ബദിയഡുക്ക: കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് എസ്.എസ്.എഫ് ബദിയഡുക്ക ഡിവിഷന്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സാഡിസവും ഫാസിസവുമാണോ ഇന്നത്തെ കേരള രാഷ്ടീയത്തെ ഭരിക്കുന്നത്. ബംഗാളിയെന്നും ബിഹാരിയെന്നും പുഛിക്കുന്ന നമ്മുടെ പ്രബുദ്ധത എത്രത്തോളം സങ്കുചിതത്തമാണെന്ന് അക്രമങ്ങള്‍ക്ക് തുനിയുന്നവര്‍ മനസ്സിലാക്കണം. യോഗം കൂട്ടി ചേര്‍ത്തു.

അരാഷ്ട്രീയത ചക്ഷുവിനെപ്പോലെ ഫണം വിടര്‍ത്തി നമുക്ക് നേരെ നിസ്സംഗതയോടെ നോക്കുമ്പോള്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ അരാഷ്ട്രീയ വാദികള്‍ക്ക് മുതല്‍കൂട്ടാകാനെ ഉപകരിക്കുകയുള്ളു. ജനാധിപത്യ, മതേതര രാജ്യത്ത് പ്രതിപക്ഷ ബഹുമാനമുള്ള സംവാദാത്മകമായ രാഷ്ട്രീയമാണ് എല്ലാ പാര്‍ട്ടികളും പിന്തുടരേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി പരപ്പയുടെ അദ്ധ്യക്ഷതയില്‍ അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ മിസ്ബാഹി കാമിലി പരപ്പ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, കരീം ജൗഹരി ഗാളിമുഖ, ആബിദ് നഈമി ബെളിഞ്ച, ശെമീര്‍ പള്ളത്തൂര്‍ സംബന്ധിച്ചു. മജീദ് ഫാളിലി കുണ്ടാര്‍ സ്വാഗതവും അസ്ലം അഡൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved