Latest News :
Home » , » മത സൗഹാര്‍ദ്ദം വിളിച്ചോതി എസ്.എസ്.എഫ്.കന്യാന യൂണിറ്റ് സൗഹൃദചായ

മത സൗഹാര്‍ദ്ദം വിളിച്ചോതി എസ്.എസ്.എഫ്.കന്യാന യൂണിറ്റ് സൗഹൃദചായ

Written By Muhimmath News on Sunday, 16 October 2016 | 19:45





































ബദിയടുക്ക: നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ്. നടത്തി വരുന്ന സൗഹൃദചായ കന്യാന യൂണിറ്റില്‍ നവ്യാനുഭവമായി. എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ അല്‍ ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്ലിന്റ അധ്യക്ഷതയില്‍ അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ഹനീഫ് സഅദി മാന്യ സന്ദേശ പ്രഭാഷണം നടത്തി. ബി.ജെ.പിയെ പ്രതിനിധീകരിച്ചു പഞ്ചായത്ത് മെമ്പര്‍ ബാലകൃഷ്ണ ഷെട്ടി, ഭജന മന്ദിരം പ്രസിഡന്റ് രമേശ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇതര മതസ്ഥരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടി നാടിന്റെ സൗഹാര്‍ദ്ദം പുതുക്കുന്നതായിയെന്ന് ആശംസ പ്രസംഗത്തില്‍ ഹനീഫ് സഅദി മാന്യ ഉണര്‍ത്തി. കബീര്‍ ഹിമമി സഖാഫി, കെ.എച്ച് മാസ്റ്റര്‍, ഇഖ്ബാല്‍ ആലങ്കോള്‍, സീതികുഞ്ഞി മുസ്‌ലിയാര്‍ കന്യാന, ഹമീദ് ഹാജി ആനക്കല്‍, മജീദ് ഫാളിലി, തുടങ്ങിയവര്‍ സംബന്ധിച്ചു. എ. കെ സഖാഫി കന്യാന സ്വാഗതവും അലി മാഷ് നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved