Latest News :
Home » » എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ 'സൗഹൃദ പാഠം' ശനിയാഴ്ച

എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ 'സൗഹൃദ പാഠം' ശനിയാഴ്ച

Written By Muhimmath News on Friday, 14 October 2016 | 21:39

കാസറഗോഡ്; സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 5ന് കാസറഗോഡ് നടക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായി ഡിവിഷന്‍തലങ്ങളില്‍ സംഘടിപ്പിക്കുന്ന സൗഹൃദ പാഠം കാസറഗോഡ് ഡിവിഷനില്‍ ശനിയാഴ്ച നടക്കും. വൈകുന്നേരം 3മണിക്ക് ഡിവിഷനിലെ രണ്ട് കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുന്നത്. അംഗഡിമുഗര്‍, മുഗു, പെര്‍ള, കുമ്പോല്‍ സെക്ടറുകള്‍ക്ക് മുഹിമ്മാത്തിലും കാസറഗോഡ്, കുമ്പള, ഉളിയത്തടുക്ക, സിവില്‍ സ്റ്റേഷന്‍, മൊഗ്രാല്‍പുത്തൂര്‍ എന്നീ സെക്ടറുകള്‍ക്ക് കാസറഗോഡ് സുന്നീ സെന്ററിലുമാണ് സൗഹൃദ പാഠം നടക്കുന്നത്. പരിപാടിയില്‍ യൂണിറ്റിലെ ഭാരവാഹികള്‍ സംബന്ധിക്കും. കാസറഗോഡ് സുന്നീ സെന്ററില്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, പുത്തിഗെ മുഹിമ്മാത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എം കളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved