Latest News :
Home » , » സൗഹൃദത്തിന്റെ വടക്കന്‍ പെരുമ മാനവ സംഗമം: 400 കേന്ദ്രങ്ങളില്‍ ഭാരവാഹി പ്രകടനം

സൗഹൃദത്തിന്റെ വടക്കന്‍ പെരുമ മാനവ സംഗമം: 400 കേന്ദ്രങ്ങളില്‍ ഭാരവാഹി പ്രകടനം

Written By Muhimmath News on Saturday, 15 October 2016 | 09:43

കാസര്‍കോട്: സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ അഞ്ചിന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായി ജില്ലയില്‍ ഭാരവാഹി പ്രകടനങ്ങള്‍ക്ക് തുടക്കമായി.


മാലിക്ദീനാറും അപ്പുവും ഗാന്ധിയും മുഹമ്മദലിയും തുടങ്ങിയ മുന്‍ഗാമികളുടെ സൗഹൃദവും സ്‌നേഹവും വിളിച്ചോതി നഗരം ചുറ്റിയ പ്രകടനം മാനവ സംഗമത്തിന്റെ പ്രാധാന്യം വരച്ചുകാട്ടി.

എസ് എസ് എഫ് ജില്ലാ, ഡിവിഷന്‍, സെക്ടര്‍, യൂനിറ്റ് ഭാരവാഹികളാണ് പ്രകടനം നടത്തിയത്. 
പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സലാം സഖാഫി പാടലടുക്ക, സ്വാദിഖ് ആവള, ഫാറൂഖ് കുബനൂര്‍, കെ എം കളത്തൂര്‍ സംബന്ധിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved