Latest News :
Home » , » കോട്ടക്കുന്നില്‍ സൗഹൃദ ചായ ഞായറാഴ്ച

കോട്ടക്കുന്നില്‍ സൗഹൃദ ചായ ഞായറാഴ്ച

Written By Muhimmath News on Saturday, 8 October 2016 | 10:01

മൊഗ്രാല്‍ പുത്തൂര്‍: നാം ഒന്നിക്കുക നാടിനെ നിര്‍മ്മിക്കുക എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സൗഹൃദ കാലത്തിന്റ്റെ ഭാഗമായി കോട്ടക്കുന്ന് യൂണിറ്റ് സംഘടിപ്പിക്കന്ന സൗഹൃദ ചായ ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മഠത്തില്‍ നടക്കും.

പഴയകാല ചായ മക്കാനിയില്‍ ജാതി മത അതിരുകള്‍ക്കതീതമായി ഒന്നിച്ചിരുന്ന് സൗഹൃദ സംഭാഷണങ്ങളെ അനുസ്മരിപ്പിക്കും വിധഠ ചായ ക്കട സ്ഥാപിച്ചാണ് സൗഹൃദ ചായ സംഘടിപ്പിക്കുന്നത്. 

സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവമ്പര്‍ 5 ന് കാസര്‍കോട്ട് നടക്കുന്ന മാനവ സംഗമത്തിന്റ്റെ പ്രചരണ സംഗമം കൂടിയാണ് സൗഹൃദ ചായ.
നാട്ടിലെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട പണ്ഡിതന്മാര്‍, പൂജാരിമാര്‍, കാരണവന്‍മാര്‍, ക്ലബ് നേതാക്കള്‍, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved