Latest News :
Home » » മാനവ സംഗമം: കാസറഗോഡ് ഡിവിഷന്‍ ഭാരവാഹി പ്രകടനം നടത്തി

മാനവ സംഗമം: കാസറഗോഡ് ഡിവിഷന്‍ ഭാരവാഹി പ്രകടനം നടത്തി

Written By Muhimmath News on Wednesday, 19 October 2016 | 19:31

സീതാംഗോളി: നവംബര്‍ 5ന് കാസറഗോഡ് നടക്കുന്ന മാനവസംഗമത്തിന്റെ പ്രചരണ ഭാഗമായി എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ഭാരവാഹികള്‍ സീതാംഗോളി ടൗണില്‍ പ്രകടനം നടത്തി. മാനവ സംഗമത്തിന്റെ പ്രചരണ ഭാഗമായി കാസറഗോഡ് ഡിവിഷനിലെ പ്രധാന കേന്ദ്രങ്ങളില്‍ ഡിവിഷന്‍ നേതാക്കള്‍ പ്രകടനം നടത്തി വരികയാണ്. ആദ്യ പ്രകടനം കുമ്പളയില്‍ നടന്നു. വരും ദിവസങ്ങളില്‍ ഉളിയത്തടുക്ക, കട്ടത്തടുക്ക, മൊഗ്രാല്‍, പെര്‍ള, മൊഗ്രാല്‍ പുത്തൂര്‍, സിവില്‍ സ്റ്റേഷന്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ പ്രകടനം നടക്കും. സീതാംഗോളി ടൗണില്‍ നടന്ന പ്രകടനത്തില്‍ ഡിവിഷന്‍ നേതാക്കളായ ശംസീര്‍ സൈനി ത്വാഹ നഗര്‍, സുബൈര്‍ ബാഡൂര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി, തസ് ലീം കുന്നില്‍ അണിനിരന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved