Latest News :
Home » , » മത സൗഹാര്‍ദ്ദം വിളിച്ചോതി എസ്.എസ്.എഫ്.മൊഗര്‍ യൂണിറ്റ് സൗഹൃദചായ

മത സൗഹാര്‍ദ്ദം വിളിച്ചോതി എസ്.എസ്.എഫ്.മൊഗര്‍ യൂണിറ്റ് സൗഹൃദചായ

Written By Muhimmath News on Tuesday, 18 October 2016 | 19:39


































മെഗ്രാല്‍ പുത്തൂര്‍: നമുക്കൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ്. നടത്തി വരുന്ന സൗഹൃദ ക്യാമ്പയിനിന്റെ ഭാഗമായി മൊഗര്‍ യൂണിറ്റില്‍ 'സൗഹൃദ ചായ' നടത്തി.

അബൂബക്കര്‍ മൊഗറിന്റെ അദ്ധ്യക്ഷതയില്‍ എസ്.എസ്.എഫ് കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം ഉസ്മാന്‍ മുസ്ലിയാര്‍, റസ്സാക്ക് സഖാഫി കോട്ടക്കുന്ന്, ബട്ടിയപ്പു പൂജാരി, ശ്രീധരന്‍, സഹീദ് മാസ്റ്റര്‍ മൊഗര്‍, അബുബക്കര്‍ ഗുഡ്‌മോണിങ്ങ്, സയ്യിദ് മുഹമ്മദ് തങ്ങള്‍, ഹക്കീം ഹാജി മഠം, സിറാജ് കോട്ടക്കുന്ന്, ഫാറൂഖ് സഖാഫി ദേശാംക്കുളം, ഉബൈദ് സൈനി പഞ്ചം, ലത്തീഫ് മധൂര്‍ എന്നിവര്‍ സംബന്ധിച്ചു.

എസ്.എസ്.എഫ് സൗഹൃദകാല ക്യാമ്പയിനോടനുബന്ധിച്ച് യൂണിറ്റുകളില്‍ സുന്നീ ബാല സംഘം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കണ്ണിമാങ്ങ മൊഗര്‍ യൂണിറ്റില്‍ നടന്നു. കെ.എം കളത്തൂര്‍ ക്ലാസിന് നേതൃത്വം നല്‍കി, നവംബര്‍ 5ന് കാസര്‍കോട് നടക്കുന്ന മാനവ സംഗമത്തിന്റെ പ്രചരണ ഭാഗമായി യൂണിറ്റില്‍ എസ്.ബി.എസ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved