Latest News :
Home » , » ഗതകാല സ്മരണകള്‍ പറഞ്ഞ് ചായക്കടയില്‍ അവര്‍ ഒത്ത് കൂടി

ഗതകാല സ്മരണകള്‍ പറഞ്ഞ് ചായക്കടയില്‍ അവര്‍ ഒത്ത് കൂടി

Written By Muhimmath News on Monday, 10 October 2016 | 12:06

മൊഗ്രാല്‍പുത്തൂര്‍: ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതും കളിച്ചതും കുസൃതി കാട്ടിയതും പഴയകാല സ്മരണകള്‍ അയവിറക്കി പുതിയ കാലത്തെ അനൈക്യങ്ങളില്‍ ആകുലപ്പെട്ട് തിരുത്താന്‍ പുതുതലമുറയെ ഉപേദേശിച്ച് അവര്‍ ചായക്കടയില്‍ ഒത്ത് ചേര്‍ന്നു.



നമുകൊന്നിക്കുക നാടിനെ നിര്‍മിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് സൗഹൃദ കാലത്തിന്റ്‌റെ ഭാഗമായി കോട്ടക്കുന്ന് യൂണിറ്റ് സംഘടിപ്പിച്ച സൗഹൃദ ചായ പ്രോഗ്രാമിലാണ് അവര്‍ വീണ്ടും ഒത്ത് ചേര്‍ന്നത് 
പഴയ കാലത്ത് ഇത്തരം ചായമക്കാനികള്‍ സൗഹൃദം പൂത്തുലയുന്ന ഇടമായിരുന്നു 
ഉമ്പു ഹാജി, ഉമര്‍ഹാജി, ഔഫു ഹാജി സജ്ഞീവന്‍ ചൂത്രന്‍, ആനന്ദന്‍, സോമന്‍, വസന്തന്‍ ,ബാബ ഹനീഫ് പരപ്പാടി എന്നിവരാണ്  ആനന്ദകരമായ ഇന്നലകളിലെ സൗഹൃദം ഓര്‍ത്തടുത്തത്.


  സൗഹൃദത്തിന്റ്റെ വടക്കന്‍ പെരുമ എന്ന തലവാചകത്തില്‍ നവമ്പര്‍ 5 ന് കാസര്‍ഗോഡ് വെച്ച്‌സവെച്ച് നടക്കുന്ന മാനവ സംഗമത്തിന്റ്റെ പ്രചാരണം കൂടിയായിരുന്നു സൗഹൃദ ചായ
ഈദ് സഅദി കെ.എം അധ്യക്ഷത വഹിച്ചു എസ്.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ഉത്ഘാടനം ചെയ്തു.


ജില്ല ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി, ഡിവിഷന്‍ സെക്രട്ടറി ശംസീര്‍ സൈനി, സെക്ടര്‍ പ്രസിഡന്റ് നിസാം മജല്‍, ഹാഫിള് അബദുല്‍ അസീസ് സഅദി, സിറാജുദ്ദീന്‍ കെ.കെ, ഹകീം ഹാജി, മഠം, അബദുര്‍ റസാഖ് റോസി റൊമാനി, ഷഫീഖ് ഡി.എ, ഫാസില്‍ ബള്ളൂര്‍, ഔഫ് ശോംകുളം സംബന്ധിച്ചു. മുതീഉര്‍റഹ്മാന്‍ അഷ്‌റഫ് സ്വാഗതവും മുഹമ്മദ് തട്ടാര്‍മല നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved