Latest News :
Home » , , , » ' പടപ് പടപ്പോടെ പിരിഷത്തില്‍ നിന്നോളീ... ' സൗഹൃദം പാടി ഇശല്‍ ഗ്രാമത്തില്‍ തലമുറകള്‍ ഒത്ത് കൂടി

' പടപ് പടപ്പോടെ പിരിഷത്തില്‍ നിന്നോളീ... ' സൗഹൃദം പാടി ഇശല്‍ ഗ്രാമത്തില്‍ തലമുറകള്‍ ഒത്ത് കൂടി

Written By Muhimmath News on Tuesday, 18 October 2016 | 18:12

മൊഗ്രാല്‍: പുതുകാല സൗഹൃദത്തിന്റെ അതിരുകള്‍ അകലങ്ങളിലേക്ക് മാറ്റിവെക്കപ്പെടുമ്പോള്‍ സൗഹൃദം പാടിയും പറഞ്ഞും ഇന്നലെയെ ഓര്‍ത്തെടുത്ത് ഇശല്‍ ഗ്രാമത്തില്‍ തലമുറകള്‍ ഒത്ത് കൂടി .

ഇശലിന്റെയും അനുരാഗത്തിന്റെയും നാടായ മൊഗ്രാലില്‍ സംഘടിപ്പിച്ച നാട്ട രങ്ങാണ് നവ്യാനുഭവമായത്. എസ് എസ് എഫ് കാസര്‍കോഡ് ജില്ലാ കമ്മറ്റി നവംബര്‍ 5ന് കാസറഗോഡ് സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന്റെ പ്രചരണാര്‍ത്ഥമാണ് പരിപാടി നടത്തിയത്. അറബി മലയാളത്തില്‍ മുപ്പതിലധികം പതിപ്പുകളിറങ്ങിയ 'അക്ബര്‍ സദഖ'യെന്ന പക്ഷിപ്പാട്ട് രചിച്ച നെടുത്തോപ്പില്‍ അബ്ദുല്ലയുടെയും കവയത്രി കുഞ്ഞായിശുവിന്റെയുമൊക്കെ പാരമ്പര്യം പേറുന്ന, ഇശലുകള്‍ പൂക്കുന്ന മൊഗ്രാല്‍ ഗ്രാമവും അവിടത്തെ ഇശല്‍ പാരമ്പര്യവും കടലിനപ്പുറവും പ്രശസ്തമാണ്.

നാട്ടരങ്ങില്‍ മൊഗ്രാലിലെയും പരിസരങ്ങളിലെയും നിരവധി ഗായകന്‍മ്മാര്‍ ഗാനവും അവരുടെ പാട്ടനുഭവങ്ങളും പങ്ക് വെച്ചു. നഷ്ടപ്പെടുന്ന സൗഹൃദം ഇശലിലൂടെ തിരിച്ചെടുക്കാം എന്ന് നാട്ടരങ്ങ് തെളിയിച്ചു. എ കെ അബ്ദുല്‍ റഹ്മാന്‍, ബെള്ളൂര്‍ മുഹമ്മദ്, എം കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡി എം മൊഗ്രാല്‍ തുടങ്ങിയവര്‍ മൊഗ്രാലിന്റെ സാംസ്‌കാരിക തനിമ ഓര്‍ത്തെടുക്കുകയും ഇശല്‍ മഴ പെയ്യിപ്പിക്കുകയും ചെയ്തു.

സംഗമത്തില്‍ സി.എന്‍.ജഅ്ഫര്‍ സൗഹൃദ പ്രഭാഷണം നടത്തി. സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുറന്മാന്‍ സഖാഫി ചിപ്പാര്‍, സ്വലാഹുദ്ധീന്‍ അയ്യൂബി, സിദ്ധിഖ് പുത്തപ്പലം, ഫാറൂഖ് കുബണൂര്‍, സലാം സഖാഫി പാടലടുക്ക, സ്വാദിഖ് ആവളം, കെ.എം.കളത്തൂര്‍, അബ്ദുറഹ്മാന്‍ ഏരോല്‍, ആരിഫ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved