Latest News :
Home » » സൗഹൃദ കാലം സൗഹൃദ ചായ സംഗമം നടത്തി

സൗഹൃദ കാലം സൗഹൃദ ചായ സംഗമം നടത്തി

Written By Muhimmath News on Saturday, 8 October 2016 | 09:44

കുംബോല്‍:  'നമുക്കൊന്നിക്കാം നാടിനെ നിര്‍മിക്കാം' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പി.കെ.നഗറ് യൂണിറ്റ് സംഘടിപ്പിച്ച സൗഹൃദകാലം സൗഹൃദ ചായ സംഗമം വളരെ ആവേശത്തോടെ സമാപിച്ചു. 

പഴയകാല സൗഹൃദ കഥകള് അയവിറക്കിയും അനുഭവങ്ങള് പങ്കുവച്ചും ഒന്നിച്ചിരുന്ന് ചായ കുടിച്ചും നടന്ന പരിപാടിയില്  കുംബോല്‍ സര്‍ക്കിള്‍ സെക്രട്ടറി സിദ്ദീഖ് മാസ്റ്റര്‍ പി.കെ.നഗറ് അധ്യക്ഷത വഹിച്ചു. 

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന് സഖാഫി ചിപ്പാര്‍ വിഷയാവതരണം നടത്തി. സിദ്ദീഖ് പി.കെ.നഗറ്, ലത്തീഷ് പി.കെ.നഗറ് പ്രസംഗിച്ചു.എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഉനൈസ് സ്വാഗതവും ഹനീഫ് സഅദി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved