Latest News :
Home » , » എസ്.എസ്.എഫ് സൗഹൃദ ചായ; മാനവ കൂട്ടായ്മയായി

എസ്.എസ്.എഫ് സൗഹൃദ ചായ; മാനവ കൂട്ടായ്മയായി

Written By Muhimmath News on Sunday, 2 October 2016 | 17:55

പുത്തിഗെ; നമുക്കൊന്നിക്കുക, നാടിനെ നിര്‍മ്മിക്കുക എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ആചരിക്കുന്ന സൗഹൃദ കാല കാമ്പയിന്റെ ഭാഗമായി മുഗു മൊഗറടുക്ക യൂണിറ്റില്‍ സംഘടിപ്പിച്ച സൗഹൃദ ചായ ശ്രദ്ധേയമായി.

പരിപാടിയില്‍ എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി ആമുഖം നല്‍കി. പ്രസാദ് മാഷ്, തിമ്മണ്ണ റൈ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രദീപ്, അബൂബക്കര്‍ പുത്തിഗെ, സിദ്ദീഖ്, അഷ്‌റഫ് സാദാത്ത്, അബൂബക്കര്‍ സിദ്ദീഖ് എം, സൈനുല്‍ ആബിദ്, ഉമറുല്‍ ഫാറൂഖ്, മഹ്ഷൂഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വര്‍ഗീയതയും വിഘടന പ്രവര്‍ത്തനങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മത സമൂഹങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ അകറ്റുകയും കളങ്കമില്ലാത്ത പഴയകാല സൗഹൃദം തിരിച്ച് കൊണ്ടു വരികയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.



































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved