Latest News :
Home » » മാനവ സംഗമം വിളംബരം ചെയ്ത് സൗഹൃദ പാഠം

മാനവ സംഗമം വിളംബരം ചെയ്ത് സൗഹൃദ പാഠം

Written By Muhimmath News on Wednesday, 12 October 2016 | 19:52

ബദിയഡുക്ക: സൗഹൃദത്തിന്റെ വടക്കന്‍ പെരുമ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 5ന് നടക്കുന്ന മാനവ സംഗമത്തിന്റെ ഭാഗമായി ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ പാഠം സമാപിച്ചു. സമൂഹത്തില്‍ അനൈക്യവും ഛിദ്രതയും സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്താനും സ്‌നേഹത്തിന്റെ പുതു ലോകം തീര്‍ക്കാനും സൗഹൃദ പാഠം ആഹ്വാനം ചെയ്തു. ജില്ല സെക്രട്ടറി സാദിഖ് ആവള നേതൃത്വം നല്‍കി. ഹാരിസ് ഹിമമിസഖാഫി പരപ്പ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ധീന്‍ സഖാഫി കുണ്ടാര്‍, ഹസൈനാര്‍ മിസ്ബാഹി പരപ്പ, കരീം ജ്യഹരി ഗാളിമുഖ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ആബിദ് നഈമി ബെളിഞ്ച, മജീദ് ഫാളിലി കുണ്ടാര്‍ സംബന്ധിച്ചു. അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം സ്വാഗതവും അസ്ലം അഡൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved