Latest News :
Home » , » പൈതൃക സ്മാരകങ്ങള്‍ തകര്‍ക്കല്‍ ഇസ്ലാമിന്റെ അജണ്ടയല്ല: എസ്.എസ്.എഫ്

പൈതൃക സ്മാരകങ്ങള്‍ തകര്‍ക്കല്‍ ഇസ്ലാമിന്റെ അജണ്ടയല്ല: എസ്.എസ്.എഫ്

Written By Muhimmath News on Sunday, 16 October 2016 | 11:43

ഉദുമ: പാരമ്പര്യത്തെ എതിര്‍ക്കലും പൈതൃക സ്മാരകങ്ങള്‍ തകര്‍ക്കലും ഇസ്ലാമിന്റെ അജണ്ടയല്ല, അത് വഹാബിയന്‍ ആശയമാണെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫര്‍ സി.എന്‍ പറഞ്ഞു. 'ഐ.എസ്, സലഫിസം, മതരാഷ്ട്രവാദം' എന്ന വിഷയത്തില്‍ ഉദുമ ഡിവിഷന്‍ പാലക്കുന്ന് ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല്‍മിറയിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ത്ത ഐ.എസ് ഭീകരരും പ്രവാചകന്റെ മഖ്ബറ പൊളിക്കണം എന്നാഹ്വാനം ചെയ്യുന്ന മുജാഹിദ് പ്രസ്ഥനക്കാരും ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിവിഷന്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫി തലേക്കുന്നിന്റെ അധ്യക്ഷതയില്‍ ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.കെ.അഹ്മദ് മുസ്‌ലിയാര്‍ കുണിയ പ്രാര്‍ത്ഥന നടത്തി. എസ്.എസ്.എഫ് ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍ സ്വാഗതവും ക്യാമ്പസ് സെക്രട്ടറി റാഷിദ് കല്ലടക്കുറ്റി നന്ദിയും അറിയിച്ചു. എസ്.വൈ.എസ് ഉദുമ സോണ്‍ വൈസ് പ്രസിഡന്റ് ആബിദ് സഖാഫി മവ്വല്‍, കേരളം മുസ്ലിം ജമാഅത്ത് ഉദുമ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ശരീഫ് എരോല്‍, ബഷീര്‍ ഹിമമി പെരുമ്പള , ഹസീബ് മവ്വല്‍, മുത്തലിബ് അടുക്കം സംസാരിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved