Latest News :
Home » » വിദ്യാര്‍ഥികള്‍ സൗഹൃദത്തിന്റെ വക്താക്കളാവണം: എസ്.എസ്.എഫ്

വിദ്യാര്‍ഥികള്‍ സൗഹൃദത്തിന്റെ വക്താക്കളാവണം: എസ്.എസ്.എഫ്

Written By Muhimmath News on Wednesday, 5 October 2016 | 19:59



ഉദുമ: 'ഒത്തു തീര്‍പ്പല്ല; നീതിയുടെ തീര്‍പ്പുകളാവാന്‍' എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ആചരിക്കുന്ന അംഗത്വകാല കാമ്പയിനിന്റെ ഭാഗമായി ഉദുമ ഡിവിഷന്‍ അംഗത്വകാല ശില്‍പശാല സംഘടിപ്പിച്ചു. ഡിവിഷന്‍ പ്രസിഡണ്ട് അഷ്‌റഫ് സഖാഫി തലേക്കുന്നിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് സംസ്ഥാന മുതഅല്ലിം സമിതി ചെയര്‍മാന്‍ അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.

മതങ്ങള്‍ക്കതീതമായ സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുകയാണ് കാലത്തിന്റെ ആവശ്യമെന്നും വിദ്യാര്‍ഥികള്‍ സൗഹൃദത്തിന്റെ വക്താക്കളാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ പ്രവര്‍ത്തകരെ ചേര്‍ക്കുവാനും മെമ്പര്‍ഷിപ്പ് പുതുക്കുവാനുമുള്ള അംഗത്വകാല സാമഗ്രികള്‍ ജില്ലാ ഇലക്ഷന്‍ ചീഫ് കൂടിയായ അദ്ദേഹം യൂണിറ്റ് സെക്രെട്ടറിമാര്‍ക്ക് കൈമാറി. ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ എരോല്‍ സ്വാഗതവും ക്യാമ്പസ് സെക്രട്ടറി റാഷിദ് കല്ലടക്കുറ്റി നന്ദിയും പറഞ്ഞു. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ജാഫര്‍ സാദിഖ് ആവള, എസ് .വൈ.എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ചേടിക്കുണ്ട്, കാദര്‍ ഹാജി ബാലനടുക്കം, ബഷീര്‍ ഹിമമി പെരുമ്പള, മുത്തലിബ് അടുക്കം, ഹസീബ് മവ്വല്‍, കബീര്‍ സഖാഫി ചട്ടഞ്ചാല്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved