Latest News :
Home » » ഉടുമ്പുന്തലയില്‍ സൗഹൃദ ചായ സംഘടിപ്പിച്ചു

ഉടുമ്പുന്തലയില്‍ സൗഹൃദ ചായ സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 19 October 2016 | 18:13



തൃക്കരിപ്പൂര്‍: എസ് എസ് എഫ് ഉടുമ്പുന്തല യൂണിറ്റ് ' നമുക്ക് ഒന്നിക്കാം നാടിനെ നിര്‍മിക്കാം' എന്ന സന്ദേശം ഉയര്‍ത്തി ഉടുമ്പുന്തലയില്‍ സൗഹൃദ ചായ സംഘടിപ്പിച്ചു. മതസാംസ്‌കാരിക രാഷ്ടിയ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. സയ്യിദ് സയ്ഫുള്ള തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉല്‍ഘാടനം ചെയ്തു. അഷ്‌റഫ്. കെ.പി അദ്ധ്യക്ഷനായിരുന്നു. എസ് എസ് എഫ് സെക്രട്ടറി ഹാരിസ് വി.പി സ്വാഗതവും വി.എന്‍. ഹുസൈന്‍ ഹാജി നന്ദിയും പറഞ്ഞു. റസാഖ് പുനത്തില്‍, രാജീവന്‍.പി, കാവേരി കണ്ണന്‍, ബഷീര്‍.എന്‍, ശശിധരന്‍, യഹ് യ, ഇഖ്ബാല്‍, നൗഷാദ് മാസ്റ്റര്‍, സുബൈര്‍ ആശംസകള്‍ നേര്‍ന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved