Latest News :
Home » , » ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ സംഗമിച്ചു; വെള്ളാപ്പ് യൂണിറ്റ് 'സൗഹൃദ ചായ' ശ്രദ്ധേയമായി

ഹിന്ദു മുസ്ലിം സഹോദരങ്ങള്‍ സംഗമിച്ചു; വെള്ളാപ്പ് യൂണിറ്റ് 'സൗഹൃദ ചായ' ശ്രദ്ധേയമായി

Written By Muhimmath News on Tuesday, 11 October 2016 | 19:51

വെള്ളാപ്പ്: 'നമുക്കൊന്നിക്കുക നാടിനെ നിര്‍മിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തിവരുന്ന സൗഹൃദകാല കാമ്പയിന്റെ ഭാഗമായി വെള്ളാപ്പ് യൂണിറ്റ് സംഘടിപ്പിച്ച 'സൗഹൃദ ചായ' ശ്രദ്ധേയമായി. മഹാത്മജിയും മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യയിലെ ഹിന്ദു മുസ്ലിം മൈത്രിയുടെ അറ്റുപോകാത്ത കണ്ണിയാണ്. വര്‍ഗീയ ചേരി തിരിവുകള്‍ക്കെതിരെ എല്ലാ സമൂഹവും ഒന്നിക്കണം. മതങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ്. ഭിന്നിപ്പിക്കുന്നവന്‍ മനുഷ്യന്റെയും മതത്തിന്റെയും ശത്രുവാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

വെള്ളാപ്പ് സുന്നീ സെന്റ്‌റര്‍ പരിസരത്ത് സംഘടിപ്പിച്ച സംഗമം നാടിനു വേറിട്ടൊരു അനുഭവമായി. ഒരു വര്‍ഗീയ ചേരിതിരുവകള്‍ക്കും വെള്ളാപ്പ് മണ്ണ് അനുവദിക്കുകയില്ല എന്ന പ്രതിജ്ഞയുമായി അവര്‍ പിരിഞ്ഞു. വെള്ളാപ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ അമീര്‍ സാഹിബ് സൗഹൃദ ചായ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സോണ്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ മദനി പ്രഭാഷണം നടത്തി.

പൗര പ്രമുഖരായ എം.ടി പി.അബ്ദുറഹ്മാന്‍ ഹാജി, വി.എന്‍ ഹുസൈന്‍ ഹാജി, സി. കൃഷ്ണന്‍ മീലിയാട്ട്, സരീഷ് ബാബു, പ്രഭാകരന്‍, ജയദേവന്‍, അഷ്‌റഫ് ഹാജി വീ ഹൈല്‍പ്പ്, ശശി തൈക്കീല്‍, ഷാജി തൈക്കീല്‍, എം.അജിത് തൈക്കീല്‍, സി.സനൂപ്, മനു തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു. എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ ഇസ്മയില്‍സഅദി, അബ്ദുന്നാസര്‍ അമാനി, അബ്ദുള്‍ ഖാദര്‍ ഹാജി, ഹുസൈന്‍ സഖാഫി, മുബശ്ശിര്‍ എം.ടി.പി, ഷാഹിദ്, ശുഹൈബ് തൈവളപ്പ്, നിഷാദ്, ഷരീഫ് ഏ.ജി, സുഹ്ഫുല്‍ അമീന്‍, ഫാസില്‍, ഫാരിസ് എം.ബി, സിയാദ് അബ്ദുള്‍ ഖാദര്‍, അബൂബക്കര്‍ എം.ടി.പി, അബ്ദുള്ള ഏ.ജി, നഫിസല്‍, സുഫിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജുബൈര്‍ എം.ടി.പി നന്ദി പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved