Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ, തമിഴ്‌നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.

ഇതോടെ ക്രമസമാധാനം അടക്കം സംസ്ഥാനഭരണം താളം തെറ്റിയിരിക്കുകയാണെന്നും സുബ്രമണ്യന്‍ സ്വാമി കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഭരണം ഇല്ലാതായതോടെ തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഐ.എസ്, നക്‌സല്‍, എല്‍.ടി.ടി.ഇ പോലുള്ള ഭീകര സംഘടനകള്‍ തമ്പടിച്ചിരിക്കുകയാണ്. ജയലളിത പുര്‍ണ ആരോഗ്യ സ്തിഥിയിലേക്ക് വരുന്നത് വരെ ആറ് മാസത്തേക്ക് നിയമസഭ സസ്‌പെന്റ് ചെയ്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സ്വാമി കത്തില്‍ പറയുന്നു. ചെന്നൈയിലും തെക്കന്‍ ജില്ലകളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ആ സ്ഥലങ്ങളില്‍ പ്രത്യേക സൈനിക നിയമമായ അഫ്‌സപ പ്രഖ്യാപിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
Leave A Reply