Latest News :
Home » , » സുള്ള്യ റെയ്ഞ്ച് സമ്മേളനം 29ന്

സുള്ള്യ റെയ്ഞ്ച് സമ്മേളനം 29ന്

Written By Muhimmath News on Tuesday, 18 October 2016 | 21:26

സുള്ള്യ: സുന്നി എജ്യുക്കേഷണല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി ഓഫ് കര്‍ണാടകയുടെ പതിനഞ്ചാം വാര്‍ഷികം നവംബര്‍ 12ന് മംഗലാപും നെഹ്‌റു മൈതാനിയില്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് കര്‍ണാടകയിലെ മുഅല്ലിംകളും റാലി നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

സമ്മേളന പ്രചാരണ ഭാഗമായി കര്‍ണാടകയിലെ അമ്പതില്‍പരം റെയ്ഞ്ചുകളില്‍ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മദ്‌റസാ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ റെയ്ഞ്ച് സമ്മേളനങ്ങള്‍ നടക്കും. എസ് ജെ എം സുള്ള്യ റെയ്ഞ്ച് സമ്മേളനം ഈമാസം 29ന് രാവിലെ 10 മുതല്‍ വിവിധ പരിപാടികളോടെ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും.

പരിപാടി വിന്‍ വിജയമാക്കാന്‍ എസ് ജെ എം സുള്ള്യ റെയ്ഞ്ച് സമിതി തീരുമാനിച്ചു. പ്രസിഡന്റ് ഇബ്‌റാഹിം സഖാഫി പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ലത്വീഫ് സഖാഫി മാടന്നൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി മുടൂര്‍ സ്വാഗതം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved