Latest News :
Home » , » കൊലപാതക രാഷ്ട്രീയം ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണം -എസ് വൈ എസ്

കൊലപാതക രാഷ്ട്രീയം ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണം -എസ് വൈ എസ്

Written By Muhimmath News on Friday, 14 October 2016 | 10:20

ബേക്കല്‍: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്ന് എസ് വൈ എസ് ഉദുമ സോണ്‍ എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു. 

പ്രതികാര രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും ഉപേക്ഷിച്ച് സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കണം. അധികാരത്തിന്റെ പേരിലും രാഷ്ട്രീയ പകപോക്കലിന്റെ പേരിലും എതിരാളികളെ വകവരുത്തുന്നത് അപലപനീയമാണ്. നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പ് വരുത്താനും രാഷ്ട്രീയ പാര്‍ട്ടികളും സമാധാനകാംക്ഷികളും അഭിപ്രായ സമന്വയത്തിലെത്തണം.

ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭയവിഹ്വലതയും സൃഷ്ടിക്കുകയും സമാധാനം തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. ചോരക്ക് പകരം ചോര എന്ന അവസ്ഥക്ക് അറുതിവരുത്താന്‍ സമാധാനകാംക്ഷികളായ ജനാധിപത്യ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും സോണ്‍ എക്‌സിക്യൂട്ടീവ്മീറ്റ്   ആവശ്യപ്പെട്ടു.                

യോഗം സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയയുടെ അധ്യക്ഷതയില്‍ ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം നിര്‍വഹിച്ചു. ഷാനവാസ് മദനി ചെരുമ്പ, മഹ്മൂദ് ജീലാനി ബാഖവി, ആബിദ് സഖാഫി മവ്വല്‍, ഷാഫി ബി എ കുണിയ, ഖാലിദ് പുത്തരിയടുക്കം, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, അബ്ദുല്‍ മജീദ് മവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved