Latest News :
Home » , » എസ്.വൈ.എസ് കാസര്‍കോട് സോണിന് നവ സാരഥ്യം; സുലൈമാന്‍ സഖാഫി പ്രസിഡന്റ, ഹുസൈന്‍ സെക്രട്ടറി, ഖാദിര്‍ ഹാജി ഫിനാന്‍ സെക്രട്ടറി

എസ്.വൈ.എസ് കാസര്‍കോട് സോണിന് നവ സാരഥ്യം; സുലൈമാന്‍ സഖാഫി പ്രസിഡന്റ, ഹുസൈന്‍ സെക്രട്ടറി, ഖാദിര്‍ ഹാജി ഫിനാന്‍ സെക്രട്ടറി

Written By Muhimmath News on Wednesday, 12 October 2016 | 19:50

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം കാസര്‍കോട് സോണ്‍ കൗണ്‍സില്‍ സംഗമം ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉദഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിച്ചു. സോണ്‍ ഘടകത്തിന് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു.

സോണ്‍ ഭാരവാഹികള്‍: സുലൈമാന്‍ സഖാഫി ദേശാംകുളം (പ്രസി.), ഹുസൈന്‍ മുട്ടത്തൊടി (ജന. സെക്ര.) ഹാജി അബ്ദുല്‍ ഖാദിര്‍ ചേരൂര്‍ (ഫിനാന്‍സ് സെക്ര.), വൈസ് പ്രസിഡന്റുമാരായി ഹനീഫ് പടുപ്പ് (അഡ്മിനിസ്‌ട്രേഷന്‍), സയ്യിദ് അബ്ദുല്‍ കരീം എസ്.എച്ച്.എ തങ്ങള്‍ (ഒര്‍ഗനൈസിംഗ്), മുനീര്‍ സഅദി നെല്ലിക്കുന്ന് (ദഅ്‌വ), ഹാരിസ് ഫാളിലി (ക്ഷേമം) എന്നിവരെയും സെക്രട്ടറിമാരായി അബ്ദുല്ല പൊവ്വല്‍ (അഡ്മിനിസ്‌ട്രേഷന്‍), മുനീര്‍ എര്‍മാളം (ഒര്‍ഗനൈസിംഗ്), സഈദ് സഅദി കോട്ടക്കുന്ന് (ദഅ്‌വ), സലീം കോപ്പ (ക്ഷേമം) എന്നിവരെയും തെരെഞ്ഞെടുത്തു.

സോണിലെ അഞ്ച് സര്‍ക്കിളുകളിലേക്ക് കണ്‍ട്രോള്‍മാരെ നിയമിച്ചു. സര്‍ക്കിള്‍ തലത്തില്‍ ക്യാമ്പുകള്‍ സംഘേടിപ്പിക്കാന്‍ തീരുമാനിച്ചു. സോണിലെ 56 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് കുടുംബ യൂണിറ്റുകളും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസുകളും സജീവമാക്കും. ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും ഹുസൈന്‍ മുട്ടത്തൊടി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved