Latest News :
Home » » എസ്.വൈ.എസ് കാസര്‍കോട് സോണ്‍ കുടുംബ സംഗമം 29ന്; അഞ്ച് സര്‍ക്കിളുകളില്‍ ക്യാമ്പുകള്‍

എസ്.വൈ.എസ് കാസര്‍കോട് സോണ്‍ കുടുംബ സംഗമം 29ന്; അഞ്ച് സര്‍ക്കിളുകളില്‍ ക്യാമ്പുകള്‍

Written By Muhimmath News on Friday, 14 October 2016 | 20:25

 കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം കാസര്‍കോട് സോണ്‍ പരിധിയിലെ അഞ്ച് സര്‍ക്കിളുകളില്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സോണിലെ 56 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് കുടുംബ യൂണിറ്റുകളും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ മജ്‌ലിസുകളും സജീവമാക്കും.

കുടുംബ യൂണിറ്റിന്റെ പ്രഥമ സംരംഭമായി ഈ മാസം 29ന് ചേരൂറില്‍ ക്യാബിനറ്റ് കുടുംബ മീറ്റ് നടക്കും. ഹുസൈന്‍ മുട്ടത്തൊടി, ഹാജി അബ്ദുല്‍ ഖാദിര്‍ ചേരൂര്‍, ഹനീഫ് പടുപ്പ്, സയ്യിദ് അബ്ദുല്‍ കരീം എസ്.എച്ച്.എ തങ്ങള്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, ഹാരിസ് ഫാളിലി, മുനീര്‍ എര്‍മാളം, സഈദ് സഅദി കോട്ടക്കുന്ന്, സലീം കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved