Latest News :
Home » , » മനുഷ്യ നന്മയാണ് എസ് വൈ എസ് മുഖമുദ്ര: എം.എല്‍.എ

മനുഷ്യ നന്മയാണ് എസ് വൈ എസ് മുഖമുദ്ര: എം.എല്‍.എ

Written By Muhimmath News on Sunday, 9 October 2016 | 18:27




കുണിയ: അവശതയനുഭവിക്കുന്നവര്‍ക്ക് താങ്ങാവേണ്ടത് എല്ലാവരുടെയും കടമയാണെന്നും ജീവ കാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കി മുന്നേറുന്ന സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍.

എസ് വൈ എസ് കുണിയ യൂണിറ്റിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സാന്ത്വനം ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് കെ പി എസ് തങ്ങള്‍ ഹദ്ദാദ് പ്രാര്‍ത്ഥന നടത്തി. സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, മിന്‍ഹാജുസ്സുന്ന പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി, എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി കെ അഹ്മദ് മുസ്ലിയാര്‍, ജന.സെക്രട്ടറി ഷാനവാസ് മദനി, സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബാഖവി, യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി, ജന. സെക്രട്ടറി അശ്‌റഫ് കെ എ, മുസ്ലിം ജമാഅത്ത് ജന;സെക്രട്ടറി എം ഇബ്രാഹിം ഹാജി, എസ് എസ് എഫ് കുണിയ സെക്ടര്‍ പ്രസിഡന്റ് അസ്ഹര്‍ പെരിയ, ജന.സെക്രട്ടറി സെക്രട്ടറി മുബശ്ശിര്‍ കുണിയ, യുണിറ്റ് പ്രസിഡന്റ് ഫൈസല്‍, സ്വാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved