Latest News :
Home » , » എസ്.വൈ.എസ്പട്ടിശ്ശേരി യൂനിറ്റ് പ്രാര്‍ഥനാസമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപനം

എസ്.വൈ.എസ്പട്ടിശ്ശേരി യൂനിറ്റ് പ്രാര്‍ഥനാസമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപനം

Written By Muhimmath News on Tuesday, 11 October 2016 | 19:20


































കുമരനെല്ലൂര്‍: ആശുറാഹ് രാവില്‍ ആയിരങ്ങള്‍ക്ക് ആത്മീയനിര്‍വൃതി പകര്‍ന്ന് എസ് വൈ എസ് പ്രാര്‍ഥനാസമ്മേളനം സമാപിച്ചു. പട്ടിശ്ശേരി സുന്നി ജുമാമസ്ജിദില്‍ പ്രതിമാസം നടക്കുന്ന ഖുത്വുബിയ്യത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി യൂനിറ്റ് എസ് വൈ എസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

ഖത്വീബ് സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ്‌വൈഎസ് സാന്ത്വനം സിഎം റിലീഫ് സെല്‍ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറസാഖ് സഅദി, സയ്യിദ് തഖ്‌യുദ്ദീന്‍ തങ്ങള്‍, സയ്യിദ് മൗല തങ്ങള്‍ ബുഖാരി, സയ്യിദ് കമാല്‍ തങ്ങള്‍, സ്വാലിഹ് മുസ്‌ലിയാര്‍ കക്കിടിപ്പുറം, മുഹ് യുദ്ദീന്‍കുട്ടി സഖാഫി വരവൂര്‍, ആര്‍.കെ. ഉമര്‍ ഹാജി കേച്ചേരി, അബ്ദുല്‍ കബീര്‍ അഹ്‌സനി, അബ്ദുന്നസ്വീര്‍ സലഫി, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡണ്ട് സഫ് വാന്‍ റഹ്മാനി, അബ്ദുലത്വീഫ് ബദ്‌രി പട്ടിശ്ശേരി സംബന്ധിച്ചു. എ.എം. അബ്ദുല്ലക്കുട്ടി സ്വാഗതവും നുഫൈല്‍ നന്ദിയും പറഞ്ഞു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved