Latest News :
Home » , , , » മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം: എസ് വൈ എസ്

മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം: എസ് വൈ എസ്

Written By Muhimmath News on Saturday, 15 October 2016 | 22:14

കാസര്‍കോട്: മതപരമായ വിഷയങ്ങളില്‍ വാര്‍ത്തകള്‍ തയ്യാറാക്കുമ്പോഴും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴും അച്ചടി ദൃശ്യമാധ്യമങ്ങള്‍ വളരെ കൂടുതല്‍ സൂക്ഷ്മതയും ജാഗ്രതയും പാലിക്കണമെന്ന് ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ ആവശ്യപ്പെട്ടു.

പ്രവാചകരെയും ഇസ്‌ലാമിനെ തന്നെയും വിശദീകരിക്കുമ്പോഴൊന്നും അതുമായി ബന്ധപ്പെട്ടവരോട് വിളിച്ചു ചോദിക്കുക പോലും ചെയ്യാതെ തെറ്റായ വിവരങ്ങള്‍ വിളമ്പുകയും ലോകത്ത് ഇന്നുവരെ ലഭ്യമല്ലാത്ത പ്രവാചക പടം കല്‍പിത രൂപത്തില്‍ തയ്യാര്‍ ചെയ്ത് പ്രസിദ്ധം ചെയ്യുകയും ചെയ്ത ശേഷം അബദ്ധം പിണഞ്ഞുവെന്ന് പരിതപിക്കുന്നതിനു പകരം അത്തരം സംഭവങ്ങള്‍ വരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. വിശ്വാസികളുടെ ആത്മാവ് വ്രണപ്പെടുത്തുന്ന ചെയ്തികള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരുമെന്നും ജില്ലാ എസ് വൈ എസ് ഓര്‍മിപ്പിച്ചു.

പത്രപ്രതിനിധികളെയും ബന്ധപ്പെട്ടവരെയും വിളിച്ച് എസ് വൈ എസ് പ്രതിഷേധം അറിയിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved