Latest News :
Home » » കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ലഭിച്ച ഗ്രാനേഡില്‍ പാക് മുദ്ര

കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ലഭിച്ച ഗ്രാനേഡില്‍ പാക് മുദ്ര

Written By Muhimmath News on Sunday, 9 October 2016 | 14:47

ശ്രീനഗര്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെത്തിയ ഗ്രനേഡുകളില്‍ പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്ര. നൗഗാമില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍നിന്നു കണ്ടെടുത്ത ഗ്രനേഡുകളില്‍ പാക്കിസ്ഥാന്‍ അടയാളങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍നിന്നു കണ്ടെടുത്ത ഹാന്‍ഡ് ഗ്രനേഡുകളിലും യുബിജിഎല്‍ ഗ്രനേഡുകളിലും പാക്കിസ്ഥാന്‍ അടയാളങ്ങള്‍ കാണാം.

ഭീകരരില്‍നിന്നു കണ്ടെടുത്ത മരുന്നുകളിലും ഭക്ഷ്യവസ്തുക്കളിലും പാക്കിസ്ഥാന്‍ അടയാളങ്ങളുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. കണ്ടെത്തിയവയില്‍ പ്ലാസ്റ്റിക് സ്‌ഫോടക വസ്തുക്കള്‍, പെട്രോളിയം ജെല്ലി, കത്തുന്ന ദ്രാവകങ്ങള്‍, ലൈറ്ററുകള്‍ എന്നിവ പിടിച്ചെടുത്തതായും സൈനിക വക്താവ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved