Latest News :
Home » , , » രാജ്യത്തെ 22 വിമാനത്താവള ങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണി

രാജ്യത്തെ 22 വിമാനത്താവള ങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണി

Written By Muhimmath News on Friday, 7 October 2016 | 11:00

ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം. ഡല്‍ഹി കൂടാതെ മറ്റ് നാല് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ആക്രമണമുണ്ടാകാമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ഇവിടങ്ങളിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കി.


ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. 

വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കരുതലെടുക്കണമെന്ന് എല്ലാ വിമാന കമ്പനികള്‍ക്കും അറിയിപ്പും നല്‍കിയിട്ടുണ്ട്.

യാത്രികരുടെ ബാഗുകളും മറ്റ് ലഗ്ഗേജുകളും വിശദ പരിശോധനക്ക് വിധേയമാക്കാനും വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved