Latest News :
Home » , » ജ്വല്ലറി കുത്തിതുറന്ന് 450 ഗ്രാം സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്നു

ജ്വല്ലറി കുത്തിതുറന്ന് 450 ഗ്രാം സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്നു

Written By Muhimmath News on Tuesday, 4 October 2016 | 11:45

ബന്തടുക്ക: പൊയിനാച്ചി ബന്തടുക്ക റൂട്ടിലെ കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് 450 ഗ്രാം സ്വര്‍ണ്ണവും നാലര കിലോ വെള്ളി ആഭരണങ്ങളു മടക്കം 14ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു.

 കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച. ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്. ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടമയായ അശോകന്റെ പരാതിയില്‍ വേടകം പോലീസ് കേസെടുത്തു. 

വിരലടയാള വിദഗ്ദരും ആതൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved