Latest News :
Home » , » തൃക്കരിപ്പൂര്‍ പോളിയില്‍ വീണ്ടും സംഘര്‍ഷം: എംഎസ്എഫ് പ്രവര്‍ത്തകന് പരിക്ക്

തൃക്കരിപ്പൂര്‍ പോളിയില്‍ വീണ്ടും സംഘര്‍ഷം: എംഎസ്എഫ് പ്രവര്‍ത്തകന് പരിക്ക്

Written By Muhimmath News on Saturday, 1 October 2016 | 11:13

തൃക്കരിപ്പൂര്‍: ഗവ.പോളിടെക്‌നിക് കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. എസ്എഫ്‌ഐഎംഎസ്എഫ് സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഒരു വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു. എംഎസ്എഫ് പ്രവര്‍ത്തകനും പോളിടെക്‌നിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ചെറുവത്തൂര്‍ കടാങ്കോട്ടെ ടി.സി.സാജിദി(17)നാണ് പരിക്കേറ്റത്.

കാമ്പസില്‍ വച്ച് മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റതായി തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ സാജിദ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ അക്ഷയ്, നിഖില്‍ തുടങ്ങിയ 30 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved