Latest News :
Home » , » കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍

കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച സിപിഎം ഹര്‍ത്താല്‍

Written By Muhimmath News on Monday, 10 October 2016 | 20:21

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് സിപിഎം ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തിങ്കളാഴ്ച രാവിലെ പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കുഴിച്ചാലില്‍ മോഹനന്‍(50) ആണ് വെട്ടേറ്റ് മരിച്ചത്. ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ സംഘം മോഹനന്‍ ജോലി ചെയ്തിരുന്ന ഷാപ്പില്‍ കയറിയാണ് വെട്ടിക്കൊന്നത്. സ്ഥലത്തു നിന്നും രക്ഷപെട്ട സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. മോഹനന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ അശോകനും വെട്ടേറ്റു. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved