Latest News :
Home » , , » പ്രവാചക ചിത്രം: പ്രതിഷേധം വ്യാപകം; പാര്‍ട്ടിപത്രം മാപ്പുപറഞ്ഞു

പ്രവാചക ചിത്രം: പ്രതിഷേധം വ്യാപകം; പാര്‍ട്ടിപത്രം മാപ്പുപറഞ്ഞു

Written By Muhimmath News on Saturday, 15 October 2016 | 22:14

കാസര്‍കോട്: സി പി എം നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്നും പ്രസിദ്ധീകരിക്കുന്ന കന്നട പത്രത്തില്‍ പ്രവാചകരെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രവാചകരുടേതാണെന്ന രൂപത്തില്‍ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയില്‍ ശനിയാഴ്ച മുന്‍പേജില്‍ മാപ്പുപറഞ്ഞുകൊണ്ടുള്ള കുറിപ്പ് പത്രം പ്രസിദ്ധീകരിച്ചു.

ഈമാസം 14ന് ഇറങ്ങിയ തുളുനാട് ടൈംസിന്റെ നിലപാട് പേജില്‍ പ്രസിദ്ധീകരിച്ച പ്രവാചകരെക്കുറിച്ചുള്ള ലേഖനത്തോടൊപ്പമാണ് പ്രവാചകരുടേതെന്ന് ധ്വനിപ്പിക്കുന്ന തെറ്റായ ഫോട്ടോ കടന്നുകൂടിയത്. മഹാന്മാരുടെ ചരിത്രം പരിചയപ്പെടുത്തുന്ന പ്രതിവാര പംക്തിയിലാണ് ലേഖനം. മറ്റൊരു സ്രോതസ്സില്‍നിന്ന് ലഭിച്ച ലേഖനം അതേപടി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും പ്രവാചകരുടെ ചിത്രമെന്ന രൂപത്തില്‍ തെറ്റായി ചേര്‍ത്തുപോയതെന്നുമാണ് പത്രത്തിന്റെ പിന്നിലുള്ളവര്‍ പറയുന്നത്. ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചതിനു പുറമെ ലേഖനത്തിലും ഒരുപാട് സ്ഖലിതങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്.

മലയാളത്തില്‍ അടുത്തകാലത്ത് പ്രവാചകരെക്കുറിച്ച് ഒരു ദേശീയ പത്രം മോശം പരാമര്‍ശം പ്രസിദ്ധീകരിച്ച് പൊല്ലാപ്പിലായിട്ടുണ്ട്. കന്നടയില്‍ ഇതിന്റെ അലയൊലി അറിയാതെ പേയതാവാം ലേഖനം പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന് വിനയായത്. പ്രവാചകരുടേതുപോലെ ചരിത്രപരമായി അടിസ്ഥാനമുള്ള മതനേതാക്കളെ പരാമര്‍ശ വിധേയമാക്കുന്ന ലേഖനങ്ങള്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണ്ടതായിരുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved