Latest News :
Home » » ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഉല്‍പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഉല്‍പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 6 October 2016 | 18:26

കാസര്‍കോട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഉല്‍പന്നങ്ങളുമായി രണ്ട് പേരെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശികളായ നക്രു (40), രാജ്കുമാര്‍ (30) എന്നിവരെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്നും 800 പാക്കറ്റ് ലഹരി ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

ബുധനാഴ്ച വൈകുന്നേരത്തോടെ ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്നുമാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ഉള്ളാളില്‍നിന്നുമാണ് ഇവര്‍ പുകയില ഉല്‍പന്നങ്ങളുമായി ട്രെയിനില്‍ കയറിയത്. തലശ്ശേരിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് പ്രതികള്‍നല്‍കിയ മൊഴി. സ്ഥിരമായി ഇവര്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയില്‍വെ പോലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയത്.

കാസര്‍കോട് റെയില്‍വെ പോലീസ് എസ് ഐ വിവിജയന്‍ എ എസ് ഐ മൈക്കിള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, അഭിലാഷ്, അജീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനില്‍ റെയ്ഡ് നടത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved