Latest News :
Home » » ഗവ. കോളേജിലെ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളെ കാറിലും ബൈക്കുകളിലുമെത്തിയ സംഘം അക്രമിച്ചു

ഗവ. കോളേജിലെ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളെ കാറിലും ബൈക്കുകളിലുമെത്തിയ സംഘം അക്രമിച്ചു

Written By Muhimmath News on Thursday, 6 October 2016 | 10:26

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളെ ഒരു സംഘം ക്രമിച്ചു. യുഡിഎസ്എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഉമ്മര്‍ സി, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഫിറോസ് ഷാ, യുയുസി സ്ഥാനാര്‍ത്ഥി അഹമ്മദ് കെ.ഐ അടക്കമുള്ള വിദ്യാര്‍ത്ഥികളെയാണ് അക്രമിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 7നാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോരണങ്ങള്‍ കെട്ടാന്‍ വേണ്ടി യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ബുധനാഴ്ച രാത്രി 8.30 മണിയോടെ കോളേജ് പരിസരത്ത് നില്‍ക്കുമ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ നബീലും പുറമെ നിന്നുള്ള 15 പേരടങ്ങുന്ന സംഘവും ഇവരെ അക്രമിക്കുകയായിരുന്നു. ഒരു മാരുതി 800 കാറിലും രണ്ട് ബൈക്കുകളിലുമാണ് സംഘം മാരകായുധങ്ങളുമായി എത്തിയതെന്ന് ഉമ്മര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇവരെ അക്രമിക്കുന്നത് കണ്ട് വിദ്യാനഗര്‍ എസ്‌ഐ കോളേജ് പരിസരത്തേക്ക് വന്നപ്പോള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിന്റെ രണ്ടു ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

എസ് എഫ് ഐ  ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം എസ് എഫ് നേതാക്കള്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved