Latest News :
Home » » സ്വാശ്രയ ഫീസ് വര്‍ധന: യു ഡി വൈ എഫ് കളക്ട്‌റേറ്റ് മാര്‍ച്ച് 19 ന്

സ്വാശ്രയ ഫീസ് വര്‍ധന: യു ഡി വൈ എഫ് കളക്ട്‌റേറ്റ് മാര്‍ച്ച് 19 ന്

Written By Muhimmath News on Saturday, 8 October 2016 | 19:23

കാസര്‍ഗോഡ്: സ്വാശ്രയ മേഖലയിലെ ഫീസ് വര്‍ധനവിലും സര്‍ക്കാരിന്റെ ധിക്കാരപരമായ തീരുമാനങ്ങളിലും പ്രതിഷേധിച്ച് യു ഡി വൈ എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 19 ന് കളക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. സര്‍വമേഖലകളിലും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍, ജനദ്രോഹ നടപടികളിലും സ്വജനപക്ഷപാതത്തിലും മാത്രമാണ് ശ്രദ്ധചെലുത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തില്‍ മൊയ്തീന്‍ കൊല്ലംപാടി അധ്യക്ഷത വഹിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൊവ്വല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.ശ്രീജിത്ത് മാടക്കാല്‍, മനാഫ് നുള്ളിപ്പാടി, ടി ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, നാസര്‍ മൊഗ്രാല്‍, യുസുഫ് ഉളുവാര്‍, ഹാരിസ് തൊട്ടി, സി എ കയ്യാര്‍, റൗഫ് ബാവിക്കര, കെ പി കാര്‍ത്തികേയന്‍, സക്കീര്‍ ഹാസിഫ്, ഹാഫിസ് കളത്തൂര്‍, സി എം എ സിദ്ദിക്ക്, എം എ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved