Latest News :
Home » , » ഹിന്ദു-മുസ്ലിം സഹോദരങ്ങള്‍ സംഗമിച്ചു: എസ്.എസ്.എഫ് 'സൗഹൃദ ചായ' ശ്രദ്ധേയമായി

ഹിന്ദു-മുസ്ലിം സഹോദരങ്ങള്‍ സംഗമിച്ചു: എസ്.എസ്.എഫ് 'സൗഹൃദ ചായ' ശ്രദ്ധേയമായി

Written By Muhimmath News on Monday, 3 October 2016 | 10:16

ഉളുവാര്‍:'നമുക്കൊന്നിക്കുക നാടിനെ നിര്‍മിക്കുക' എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് നടത്തിവരുന്ന സൗഹൃദകാല കാമ്പയിന്റെ ഭാഗമായി ഉളുവാര്‍ യുണിറ്റ് സംഘടിപ്പിച്ച 'സൗഹൃദ ചായ' ശ്രദ്ധേയമായി. 

മഹാത്മജിയും മുഹമ്മദലിയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യയിലെ ഹിന്ദു-മുസ്ലിം മൈത്രിയുടെ അറ്റുപോകാത്ത കണ്ണിയാണ്. വര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ എല്ലാ സമൂഹവും ഒന്നിക്കണം. മതങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ്. ഭിന്നിപ്പിക്കുന്നവന്‍ മനുഷ്യന്റെയും, മതത്തിന്റെയും ശത്രുവാണെന്നും സംഗമം അഭിപ്രായപ്പെട്ടു. 


ഉളുവാര്‍ ബായിക്കട്ടയില്‍ സംഘടിപ്പിച്ച സംഗമം നാടിനു വേറിട്ടൊരു അനുഭവമായി.ഒരു വര്‍ഗീയ ചേരു തിരുവകള്‍ക്കും ഉളുവാര്‍ മണ്ണ്! അനുവദിക്കുകയില്ല എന്ന പ്രതിന്ജയുമായി അവര്‍ പിരിഞ്ഞു.എസ്.എസ്.എഫ് കുമ്പോള്‍ സെക്ടര്‍ പ്രസിഡന്റ്  അഷ്‌റഫ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി.


 ഉളുവാറിലെ പൗര പ്രമുഖരായ എ.ബി മൂസ ഹാജി, യു.കെ അന്തുഞ്ഞി ഹാജി, കെ.ബി അബൂബക്കര്‍, എം.സി അലി, എ.ബി അബ്ദുള്ള, കെ.ബി മുഹമ്മദ്, യൂസുഫ് കെ.വൈ, ബാബു മസ്തിരി, മാധവന്‍ മസ്തിരി, രവി തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു. എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളായ എം.അബ്ബാസ്, സിദ്ദീഖ് യു.എ, ഇബ്രാഹിം കടവ്,  യൂസുഫ് യു.കെ, എം.ഉസ്മാന്‍, റഹീം എം.കെ,സിദ്ദീഖ് ഗുദുര്‍,അബ്ദുല്‍ റഹ്മാന്‍ കൊരത്തില തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved